പരപ്പനങ്ങാടി :കാടുകളിലും മലകളിലും കണ്ടുവരുന്ന മലമ്പാമ്പിനെ പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് കണ്ടെത്തി. രാത്രിയില്‍ കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളി യൂവാക്കളാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.
കടലിലൂടെ ഒഴുകിവന്നതാകും പാമ്പ് എന്നാണ് കരുതുന്നത്. പിടികൂടിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ ചാക്കിലാക്കി പരപ്പനങ്ങാടി പോലീസിന് കൈമാറി. പോലീസ് കസ്‌ററഡിയിലുണ്ടായിരു്‌ന പാമ്പിനെ വനംവകുപ്പ് ഏറ്റെടുത്തു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



