കോഴിക്കോട്: ഫിലിം പ്രമോഷനെത്തിയ യുവനടിമാര്‍ക്കുനേരെ ലൈംഗികാതിക്രമം. ഷോപ്പിംഗ് മാളില്‍ വെച്ചാണ് നടിമാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്
ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സംഭവം നടന്നത്.
ഫിലിം പ്രൊമോഷന്‍ എത്തിയ യുവ നടിമാരെ ഒരാള്‍ കയറിപ്പിടിക്കുകയായിരുന്നു. കയറിപ്പിടിച്ചയാളെ നടിയില്‍ ഒരാള്‍ തല്ലി.
തങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരനുഭവം ഫെയ്‌സ്ബുക്കിലൂടെ നടിമാര്‍ പങ്കുവെച്ചതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. പലയിടത്തും ഫിലിം പ്രമേഷനുവേണ്ടി പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണെന്ന് കോഴിക്കോട്ട് നിന്നെന്ന് പറഞ്ഞാണ് നടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ദൃശ്യങ്ങില്‍ വലിയ ആള്‍ത്തിരക്കും അതിനിടയില്‍ നിന്ന് ഒരാള്‍ ഇവരെ കയറിപ്പിടിക്കുന്നതും വ്യക്തമാണ്. ഇയാളെ നടിമാരില്‍ ഒരാള്‍ അപ്പോള്‍ തന്നെ അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



