കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.എഡ്. ലേറ്റ് രജിസ്‌ട്രേഷന്‍

സര്‍വകലാശാലയില്‍ ഹിന്ദി പക്ഷാചരണത്തിന് തുടക്കം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ നേതൃത്വത്തില്‍ ഹിന്ദിപക്ഷാചരണത്തിന് തുടക്കമായി. ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാനായി ഒരുക്കിയ പ്രദര്‍ശനം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി പത്രങ്ങള്‍, പഴയകാല ഹിന്ദി സിനിമാ നോട്ടീസുകള്‍, പുസ്തകങ്ങള്‍, സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളും അവയുടെ പേരുകളുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. ഹിന്ദി പഠനസഹായത്തിനായി കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ എം. രവി തയ്യാറാക്കിയ ആല്‍ബങ്ങളുടെ അമൂല്യശേഖരവും കാഴ്ചക്കാരെ ആകര്‍ഷിച്ചു.   പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്, ഡോ. എസ്. മഹേഷ്, ഡോ. ഫാത്തിമ ജീം തുടങ്ങിയവര്‍ പങ്കെടുത്തു. ബഹുഭാഷികതയും ഭാഷാസൂത്രണവും എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ 28-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ. വി. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദി ഡി.ടി.പി. പരിശീലനവും പക്ഷാചരണത്തോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

എം.എഡ്. ലേറ്റ് രജിസ്‌ട്രേഷന്‍

2022-23 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള ലേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ റാങ്ക്‌ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ മാത്രമേ മെറിറ്റ്, സംവരണ സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ പരിഗണിക്കുകയുള്ളൂ. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 21. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 04942407016, 2660600.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എം.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള അപേക്ഷകര്‍ 28-ന് 2 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ

ബിരുദത്തിന് ഇംഗ്ലീഷ് കോര്‍, മെയിന്‍ പേപ്പറുകളായി പഠിക്കാത്തവര്‍ക്ക് അഫിലിയേറ്റഡ് കോളേജുകളില്‍ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഒക്‌ടോബര്‍  1-ന് രാവിലെ 10.30 മുതല്‍ 1 മണി വരെ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍  ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 10-ന് തുടങ്ങും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 11-നും അഫിലിയേറ്റഡ് കോളേജുകളില്‍ 10-നും തുടങ്ങും.

എം.എ. ഹിന്ദി വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 29-ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

2007, 2008, 2009 പ്രവേശനം രണ്ടാം വര്‍ഷ പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 20 വരെ നീട്ടി. അപേക്ഷ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ ജനുവരി 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 10 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top