Section

malabari-logo-mobile

തൊഴിലവരങ്ങള്‍

HIGHLIGHTS : Employment

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം.ഗവണ്‍മെന്റ് പോളിടെക്നിക്  കോളേജിന്റെ  അനുബന്ധ സ്ഥാപനമായ  വേങ്ങര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍   ഡിസൈനിംഗ് സെന്ററില്‍   ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലേസ് സ്‌കില്‍ എന്ന  വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഇംഗ്ലീഷ് അധ്യാപന പരിചയവും, ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നിവയുമാണ് യോഗ്യത. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് അദ്ധ്യാപകരെയും പരിഗണിക്കും.  യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക്  ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം.ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ കൂടിക്കാഴ്ചക്ക് എത്തണം.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം
പട്ടികജാതി വികസന വകുപ്പ് ആരംഭിക്കുന്ന ഹെല്‍പ്പ് ലൈനിന്റെ ഭാഗമായി ജില്ലയില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21 നും 40 നുമിടയില്‍ പ്രായമുള്ള നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അഡ്വക്കേറ്റായി 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 3 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജില്ലാ,ബ്ലോക്ക്,മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം.

sameeksha-malabarinews

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒഴിവ്
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച്ച (സെപ്തംബര്‍ 30) ഉച്ചക്ക് 2 മണിയ്ക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും . അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാവണം. ഫോണ്‍:  9446614577

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!