പരപ്പനങ്ങാടി: ഗാന്ധിജയന്തിയുടെ ഭാഗമായി പരപ്പനങ്ങാടി മുന്‍സിഫ് കോടതിയില്‍ സേവന വാരാചരണത്തിന് തുടക്കമായി.
മുന്‍സിഫ്, മജിസ്‌ട്രേറ്റ്, പരഷനങ്ങാടി ബാര്‍ അസോസിയേഷനും അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷനും കോടതി ജീവനക്കാരും ലീഗല്‍ സര്‍വ്വീസ് അതോ റിറ്റിയും സംയുക്തമായി പരപ്പനങ്ങാടി ബാര്‍ അസോസിയേഷര്‍ ഹാളില്‍ വെച്ച് നടത്തിയ ചടങ്ങ് മുന്‍സിഫ് ഇ. എന്‍ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.
മജിസ്‌ട്രേറ്റ് വിപില്‍ ദാസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് വനജ വള്ളിയില്‍, സെക്രട്ടി അഡ്വക്കറ്റ് മുഹമ്മദ് ഹനീഫ, അഡ്വക്കറ്റ് റാഷിദ് പി. വി, ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി. വിശ്വനാഥമേനോന്‍, ലീഗല്‍ സര്‍വ്വീസ് സെക്രട്ടറി ഇമ്രാന്‍ തുടങ്ങിയവരും പങ്കെടുത്തു.
അഭിഭാഷകര്‍. അഭിഭാഷക ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും കോടതിയും പരിസരവും വൃത്തിയാക്കും.



