പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; യുവാവിന് 70 വര്‍ഷം കഠിന തടവ്

HIGHLIGHTS : Sexual assault on a girl; 70 years rigorous imprisonment for the youth

പെരിന്തല്‍മണ്ണ: വീട്ടില്‍ അതിക്രമിച്ച് കയറി പതി നാലുകാരിയെ ലൈംഗികാതിക്ര മത്തിനിരയാക്കിയ കേസില്‍ യു വാവിനെ 70 വര്‍ഷം കഠിന തടവി നും 1.60 ലക്ഷം രൂപ പിഴയടയ്ക്കുന്ന തിനും ശിക്ഷിച്ചു. തിരുവനന്തപു രം നെയ്യാറ്റിന്‍കര ടി ബി ജങ്ഷ് നില്‍ മേടയില്‍ അല്‍ അമീനെ (36)യാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡി എസ് സൂരജ് ശിക്ഷിച്ചത്.

2020 ഒക്ടോബര്‍ ഒമ്പതിനും നവംബര്‍ 13നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പിഴ യടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ആറ് മാസവും അധിക കഠിന തട വ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 449 പ്രകാരം 10 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ഐപിസി 376 പ്രകാരം 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും രണ്ട് പോക്ലോ വകുപ്പ് അനുസരിച്ച് 40 വര്‍ഷം തടവും ഒരുലക്ഷം രൂപ പി ഴയുമാണ് ശിക്ഷ വിധിച്ചത്. ശി ക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി.

sameeksha-malabarinews

പ്രതി പിഴയടയ്ക്കുന്ന പക്ഷം ഒരുല ക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവാ യി. വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മാരായിരുന്ന സുനില്‍ പുളി ക്കല്‍, ഗോപ കുമാര്‍, ദിനേശ കോറോ ത്ത് എന്നിവ രാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി. പ്രതി യെ തവനൂര്‍ സെന്‍ട്രല്‍ ജയിലി ലേക്കയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!