Section

malabari-logo-mobile

ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്ത 20 കാരിയെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിതൂക്കി

HIGHLIGHTS : ഇരുപതുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിതൂക്കി കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ ലാ...

imagesഇരുപതുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിതൂക്കി കൊന്നു.  പഞ്ചാബ് പ്രവിശ്യയിലെ  ലായ്യാക്ക് ജില്ലയിലാണ് സംഭവം നടന്നത്. മുസമില്‍ ബീവി എന്ന ഇരുപതുകാരിയെയാണ് 3 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

പാകിസ്താനില്‍ ഇത്തരം ഒരു സംഭവം ആദ്യമായാണുണ്ടാവുന്നതെന്ന് പോലീസ് വ്യക്തമാക്കി.  സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം മറച്ചു വെക്കാന്‍ ശ്രമിച്ച ഒരു പോലീസുകാരനെതിരെയും കേസുണ്ട്.

sameeksha-malabarinews

വിവാഹവാഗ്ദാനം നല്‍കിയ യുവാവ് 2 സുഹത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു.  ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!