കോഴിക്കോട്:ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിലപ്രദര്‍ശിപ്പിക്കല്‍, ഭക്ഷ്യഗുണനിലവാരം, അളവ് തൂക്കം എന്നിവയിലെ പോരായ്മകളാണ് കണ്ടെത്തിയത്. അനധികൃതമായി ഉപയോഗിച്ച ഒമ്പത് സിലിണ്ടറുകളും പിടികൂടി. ബേക്കറികള്‍, ഹോട്ടലുകള്‍ പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സിവില്‍ സപ്ലൈസ്, ഹെല്‍ത്ത്, ഫുഡ്‌സേഫ്റ്റി, അളവ്തൂക്ക വിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


