സെക്‌സ് ബോക്‌സ് റിയാലിറ്റി ഷോക്കെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തം.

Sex-Boxചാനല്‍ ഫോര്‍ സംപ്രേഷണം ചെയ്യുന്ന സെക്‌സ് ബോക്‌സ് എന്ന റിയാലിറ്റി ഷോക്കെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാകുന്നു. സ്റ്റുഡിയോയില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ ദമ്പതികളെ അടച്ച ശേഷം ലൈംഗിക ബന്ധത്തിന് അനുവദിക്കുകയും ഇതിന്റെ ശബ്ദ സംപ്രേഷണം നടത്തുകയും ചെയ്യുന്നതുമാണ് ഷോ. പെട്ടിക്കുള്ളില്‍ കയറുമ്പോള്‍ മുതലുള്ള ശബ്ദ സംപ്രേഷണമാണ് ചാനല്‍ പുറത്തു വിടുന്നത്.

സദാചാര സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്നതാണ് സെക്‌സ് ബോക്‌സ് എന്ന് ആരോപിച്ചാണ് ഈ റിയാലിറ്റി ഷോക്കെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.

അതേ സമയം പ്രേക്ഷകര്‍ക്ക് ലൈംഗിക വിദ്യഭ്യാസം നല്‍കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഷോ നടത്തുന്നതെന്നാണ് ചാനലിന്റെ വാദം. പെട്ടിക്കുള്ളില്‍ നിന്നും ഇറങ്ങി വരുന്ന ദമ്പതികളുമായി ലൈംഗികാരോഗ്യ വിദഗ്ദ്ധര്‍ അഭിമുഖം നടത്തുന്നതും റിയാലിറ്റി ഷോയുടെ ഭാഗമാണ്. അതേ സമയം ചാനലിന്റെ വെറും കച്ചവട താല്‍പ്പര്യം മാത്രമാണ് ഇതിന് പിന്നിലെന്നാണ് ആളുകളുടെ ആരോപണം.

 

Share news
error: Content is protected !!
Scroll to Top