ഇസ്രത്ത് ജഹാന്‍ നിരപരാധിയാണെന്ന് സിബിഐ

ishratദില്ലി : ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ നിരപരാധിയാണെന്ന് സിബിഐ റിപ്പോര്‍ട്ട്.

ഇസ്രത്ത് ജഹാന്‍ പ്രാണേശ് പിള്ള വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ സമര്‍പ്പിക്കാനിരിക്കുന്ന കുറ്റപത്രങ്ങളില്‍ ഇക്കാര്യം പരാമര്‍ശിക്കും. 19 വയസ്സുകാരിയായ നിരപരാധി കോളേജ് വിദ്യാര്‍ത്ഥിനി എന്നാകും സിബിഐ ഇസ്രത്തിനെ വിശേഷിപ്പിക്കുന്നതെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

2004 ല്‍ ഗുജറാത്ത് പോലീസ് ഇ്രസത്തിനെയും മലയാളിയായ പ്രാണേശ് കുമാറടക്കം 3 പുരുഷന്‍മാരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു ഏറ്റുമുട്ടല്‍. അതേ സമയം ഇസ്രത്തിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐയുടെ നിലപാട്.

 

 

Share news
error: Content is protected !!
Scroll to Top