എന്റെ പ്രണയം തകര്‍ന്നിട്ടില്ല, സമയമാകുമ്പോള്‍ വിവാഹിതയാകും ; മീരാ ജാസ്മിന്‍

Meera Jasmine and U.Rajesh (1)കുറച്ചു നാളായി ഗോസിപ്പ് കോളങ്ങളിലെ ആഘോഷ വാര്‍ത്തയായിരുന്നു മീരാജാസ്മിനും മാന്‍ഡലിന്‍ സംഗീതഞ്ജന്‍ രാജേഷുമായുള്ള പ്രണയ തകര്‍ച്ച്. പ്രണയ തകര്‍ച്ച മീരയെ മദ്യപാനിയും മയക്കുമരുന്നിനും അടിമയാക്കി എന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രണയം തകര്‍ന്നിട്ടില്ലെന്നും ഇപ്പോഴും അത് ദൃഡമാണെന്നും സമയമാകുമ്പോള്‍ വിവാഹം കഴിക്കുമെന്നും മീരാജാസ്മിന്‍ വെളിപ്പെടുത്തിയിരിക്കുന്നു.

അഞ്ചു വര്‍ഷത്തിലേറെയായി രാജേഷുമായി പ്രണയത്തിലായ മീര തങ്ങള്‍ ഉടന്‍ വിവാഹിതരാവുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം നടക്കാതായതോടെയാണ് രാജേഷും മീരയും തെറ്റിപ്പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ഏതായാലും മീരയുടെ ഈ വെളിപ്പെടുത്തല്‍ അപവാദ പ്രചാരകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top