പരപ്പനങ്ങാടിയിര്‍ രൂക്ഷമായ കടലാക്രമണം: നിരവധി മീന്‍ ചാപ്പകള്‍ തകര്‍ന്നു.

Parappanangadiyir Severe sea attack പരപ്പനങ്ങാടിയിര്‍ രൂക്ഷമായ കടലാക്രമണം

Share news
 • 20
 •  
 •  
 •  
 •  
 •  
 • 20
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പരപ്പനങ്ങാടയില്‍ ശക്തമായ കടലാക്രമണം. കടലാക്രമണത്തില്‍ പരപ്പനങ്ങാടി ചാപ്പപ്പടിയിലെ മീന്‍ചാപ്പകള്‍ തകര്‍ന്നു. ശക്തമായകാറ്റിലും മഴയിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുകയാണ്.

ചാപ്പപ്പടിയിലുള്ള 20 ഓളം കമ്പനികളുടെ മീന്‍ചാപ്പകള്‍ കടലാക്രമണ ഭീഷണിയിലാണ്. ചാപ്പകള്‍ ഏതു സമയവും പൂര്‍ണമായും കടലെടുക്കുന്ന അവസ്ഥയിലാണിപ്പോള്‍. പല സ്ഥലങ്ങളിലും കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. ഭിതിയില്ലാത്തിടങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍ സംരക്ഷണ ഭിത്തിയിലേക്കും കടല്‍ ആഞ്ഞടിക്കുന്നുണ്ട്.

കടലാക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരസഹായം നല്‍കണമെന്നും കടല്‍ഭിത്തിയില്ലാത്തിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share news
 • 20
 •  
 •  
 •  
 •  
 •  
 • 20
 •  
 •  
 •  
 •  
 •