സിബിഐ ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുത്തു. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയാണ് എടുത്തത്. സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

അപകടത്തെ കുറിച്ച് കലാഭവന്‍ സോബിന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച കേസ് കഴിഞ്ഞദിവസമാണ് സിബിഐ ഏറ്റെടുത്തത്.

Share news
error: Content is protected !!
Scroll to Top