കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട് : നിലമ്പൂരില്‍ ആശങ്ക

കോഴിക്കോട്:  സംസ്ഥാനത്തിന്റ വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷം ശക്തമായി. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം പ്രളയഭീഷണിയിലാണെന്ന് ദേശീയ ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നീലഗിരി ഗൂഡലൂര്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നതോടെ ചാലിയാറിന്റെ കൈവഴികള്‍ നിറഞ്ഞൊഴുകുകയാണ്. നിലമ്പൂര്‍ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ ഇന്നലെ വൈകീട്ടോടെ ഇരുട്ടുകുത്തി , വണിയമ്പലം, കമ്പളപ്പാറ, തരിപ്പുപ്പൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. മലയില്‍ മഴകനത്തതോടെ പോത്തുകല്ല്, വഴിക്കടവ് ഭാഗങ്ങള്‍ ആശങ്കയിലാണ്.

കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടിയ മേപ്പാടി പുത്തുമല പ്രദേശത്ത് കനത്ത് മഴയാണ്. 390 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്. ഈ വെള്ളം നിലമ്പൂര്‍ മേഖലയിലേക്കാണ് വരുന്നത്. ഇത് ചാലിയാറിലെ ജലനിരപ്പ് ഉയര്‍ത്തി. ചാലിയാറിന് പുറമെ ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുന്നുണ്ട്.

നിലമ്പൂരില്‍ മുന്നൂറിലധികം പേര്‍ ക്യാമ്പുകളിലാണ്
വയനാട്ടില്‍ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top