കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം രൂക്ഷമെന്ന് മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോര്‍ട്ട്. ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി.
കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം.
29.60 കോടിയോളം രൂപ ഇതിനുവേണ്ടി ചിലവുവരും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




