ഒളവണ്ണയില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

HIGHLIGHTS : Several people bitten by stray dogs in Olavanna

malabarinews

പന്തീരാങ്കാവ് : ഒളവണ്ണയില്‍ തെരുവ് നായ അക്രമം രൂക്ഷം. കഴിഞ്ഞ ദിവസം തെരുവു അഭിജിത്ത് നായയുടെ കടിയേറ്റ ഒളവണ്ണ നാഗത്തുംപാടം സ്വദേശികളായ പുഴക്കര അബ്ദുള്‍ ജബ്ബാര്‍(59), മുത്താറമ്പത്ത് അഭിജിത്ത് കൃഷ്ണ(12), കള്ളിക്കുന്ന്വാഴയില്‍ അബ്ദുള്‍ മജീദ് (51) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha

അഭിജിത്തിനെ വീട്ടില്‍ കയറി മുഖത്ത് കടിക്കുകയായിരു ന്നു. വളര്‍ത്തു മൃഗങ്ങളെയും ഈ നായ കടിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിലാണ് ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറയിലും പുളേങ്കരയിലും ഒട്ടേറെ പേരെ തെരുവുനായ കടിച്ചത്. തെരുവുനായ ശല്യം കാരണം വീടുകളില്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!