ccidentതൃശൂര്‍: കുന്നംകുളം പഴഞ്ഞി ചിറക്കലില്‍ ബൈക്കിലിടിക്കുന്നത് ഒഴിവാക്കാനായി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. ബസിന് പിറകില്‍ മറ്റൊരു ബൈക്കും ഇടിച്ചു.
അപകടത്തില്‍ പരിക്കുപറ്റിയ ബസ് യാത്രക്കാരായ പ്രമോദ് (30), ഷമീര്‍ (42), സിന്ധു (42), ഗ്രീഷ്മ (31), അനന്തകൃഷണന്‍ (26) സുജ (46), ബൈക്ക് യാത്രികന്‍, എന്നിവരെ കുന്ദംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറക്കല്‍ – കുന്ദംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




