ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു. 26-കാരിയായ കൊണിക കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ചത്. ഇന്ത്യയുടെ ഷൂട്ടിങ് താരം ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കൊണിക ലായയുടെ ആത്മഹത്യ.

നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമാമനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ ഇടം നേടിയത്.

റൈഫിള്‍ ഇല്ലാത്തത്തിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന കൊണികയ്ക്ക് സഹായഹസ്തവുമായി എത്തുകയായിരുന്നു സോനു സൂദ്.

Share news
error: Content is protected !!
Scroll to Top