
തിരൂര്‍: പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഏഴു പേര്‍ക്കെതിരെ കാപ്പ നിയമ പ്രകാരം മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നിരവധി മണല്‍കടത്ത് കേസുകളില്‍ പ്രതികളായിട്ടുള്ള കാരത്തൂര്‍ സ്വദേശികളായ പെരുമാള്‍ പറമ്പില്‍ ഇബ്രാഹിം(40), പെരുമാള്‍ പറമ്പില്‍ സൈനുദ്ദീന്‍(41) തിരുന്നാവായ സ്വദേശി ഒടായില്‍ മുഹമ്മദ് ഷാഫി(44) പെരുന്തല്ലൂര്‍ സ്വദേശികളായ കുളങ്ങര വീട്ടില്‍ ഷമീര്‍(38) തേക്കടത്ത് റിയാസ്(36) പൊയിലിശ്ശേരി സ്വദേശി തടത്തരികത്ത് നസീം(34) കവര്‍ച്ച ,അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയായിട്ടുള്ള പച്ചാട്ടിരി സ്വദേശി തറയില്‍ മുഹമ്മദ് ഷാഫി(34) എന്നിവരെയാണ് ആറുമാസകാലത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കര്‍ ഐ.പി.എസ് ഉത്തരവിറക്കിയത്.
നിരന്തരമായി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ഉള്‍പ്പെട്ടവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കാപ്പ നടപടി സ്വീകരിച്ചത്. വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ കൈക്കൊള്ളുന്നതും റിമാന്‍ഡ് ചെയ്യപ്പെടുന്നതുമാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കാപ്പാ നിയമപ്രകാരം തിരൂര്‍ പോലീസ് സ്വീകരിച്ചിട്ടുള്ള ശക്തമായനടപടിയാണിത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




