37 അത്യപൂര്‍വ ഇനം നിശാ ശലഭങ്ങളെ കഴിഞ്ഞ വര്‍ഷങ്ങളിലായി ഡോ. സഫ്വാന്‍ കാനാഞ്ചേരി കണ്ടെത്തിയിരുന്നു.കേരളത്തില്‍ നിന്നും 7 അത്യപൂര്‍ ഇനം നിശാശലഭങ്ങളെ കണ്ടെ ത്തി പരപ്പനങ്ങാടി സൂപ്പികുട്ടി നഹാ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാ പകനായ ഡോ.സഫ്വാന്‍ കാനാ ഞ്ചേരി.കാസര്‍ഗോഡ് ജില്ലയിലെ ഹില്‍സ്റ്റേഷനായ റാണിപുരം കാടുകളില്‍ 2024 ഡിസംബര്‍ മാസത്തില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്.
നോക്ടുയിടെ, ക്രാമ്പിടെ, എറെബിടെ, പയരാളിടെ, ഈകോഫോരിടെ, ടോര്‍ട്രിസിടെ എന്നീ കുടുംബങ്ങളില്‍ പെട്ടവയാണ് ഇവ. ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് ആദ്യമായാണ് ഈ ശലഭങ്ങളെ കണ്ടെത്തുന്നത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്റെമോളജി റിസര്‍ച്ച് ഈ മാസം ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ 37 അത്യപൂര്‍വ്വ ഇനത്തില്‍പെട്ട നിശാശലഭങ്ങളെ ഡോ. സഫ്വാന്‍ കാനഞ്ചേരി കണ്ടെത്തിയിരുന്നു. ഇതും ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്റമോളജി റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കൂടുതലും രാത്രി സഞ്ചാരികളായ നിശാശലഭങ്ങളെ നമ്മുടെ പ്രദേശങ്ങളില്‍ കാണാമെങ്കിലും അമിത കീടനാശിനി ഉപയോഗം, കാലാവസ്ഥാവ്യതിയാനം, അന്തരീക്ഷ മലിനീകരണം, ആതിഥേയ സസ്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാല്‍ ഇവയുടെ വൈവിധ്യം കുറയുന്നതായി തന്റെ റിപ്പോര്‍ട്ടില്‍ ഡോ. സഫ്വാന്‍ കാനാഞ്ചേരി പറയുന്നു.




