വീടിനകത്ത് അനധികൃത കച്ചവടം: ബഹറൈനില്‍ കര്‍ശന പരിശോധന : ഏഴ് കടകള്‍ പൂട്ടിച്ചു

മനാമ : വീട്ടിനകത്ത് കച്ചവടം നടത്തിവന്നിരുന്ന ഏഴ് സ്ഥാപനങ്ങള്‍ വ്യാവസായിക ടൂറിസം മന്ത്രാലയത്തിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പൂട്ടിച്ചു. ഹമാദ് ടൗണിലാണ് സംഭവം
വാണിജ്യ രജിസ്റ്ററേഷനും മറ്റ് ഔദ്യോഗിക അനുമതികളുമില്ലാതെ വീടിനകത്ത് കട നടത്തിയതിന് വീട്ടുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. 1214 ബ്ലോക്കിലെ ഏഴു വീടുകളിലെ കടകളാണ് റെയ്ഡില്‍ പിടിയിലായത്. ഹമാദ് ടൗണില്‍ തന്നെ മറ്റ് രണ്ട് കടകള്‍കൂടി നിയമനടപടിക്ക് വിധേയമാകും.

ഭക്ഷണപദാര്‍ത്ഥങ്ങളും, ശീതളപാനിയങ്ങളും, സ്റ്റേഷനറി ഉത്പന്നങ്ങളുമാണ് ഇവിടെ വിറ്റുവന്നിരുന്നത്. ചിലയിടത്ത് സ്‌കൂള്‍ സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top