തിരുവനന്തപരും: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായി. മരണം സംബന്ധിച്ച് വിവരങ്ങളുമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണത്തിന് കാരണമാകുന്ന വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിക്കുകയാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതുകൊണ്ടാണ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫോറന്‍സിക് സംഘത്തെ എത്തിച്ചത്.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ഐജി മനോജ് എബ്രഹാം കേസുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പറഞ്ഞു.



