പാരിസ്: ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പ്രശസ്ത്മായ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണ്‍ മെസ്സിക്ക്. നിലവില്‍ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മന്റെ (പിഎസ്ജി) താരമായ മെസ്സിയുടെ 2020-21 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്‌കാരം. ഇക്കാലത്തു അര്‍ജന്റീനയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ (കിങ്‌സ് കപ്പ്) കിരീടവും സ്വന്തമാക്കി. 38 ഗോളുകള്‍ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്നു പുലര്‍ച്ചെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. മുപ്പത്തിനാലുകാരന്‍ മെസ്സിയുടെ ഏഴാം ബലോന്‍ ദ് ഓര്‍ നേട്ടമാണിത്. 5 തവണ നേടിയിട്ടുള്ള പോര്‍ച്ചുുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇക്കാര്യത്തില്‍ മെസ്സിക്കു പിന്നിലുള്ളത്.
HERE IS THE WINNER!
SEVEN BALLON D’OR FOR LIONEL MESSI! #ballondor pic.twitter.com/U2SywJmruC
— Ballon d’Or #ballondor (@francefootball) November 29, 2021
ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ താരമായ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഇംഗ്ലീഛ് ക്ലബ് ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജിഞ്ഞോ എന്നിവരെ പിന്നിലാക്കിയാണ് മെസ്സി പുരസ്‌കാരം നേടിയത്. നേരത്തെ 2009, 2010, 2011, 2013, 2015, 2019 വര്‍ഷങ്ങളിലും മെസ്സി ബലോന്‍ ദ് ഓര്‍ നേടിയിട്ടുണ്ട്.
ബോഴ്‌സലോണ താരം അലക്‌സിയ പുറ്റലാസാണ് ംികച്ച വനിതാ താരം. മികച്ച യുവതാരമായി പ്രെഡി ഗോണ്‍സാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം പോളണ്ടിന്‌റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. മികച്ച ഗോള്‍ കീപ്പര്‍ യാചിന്‍ ട്രോഫി ഇറ്റാലിയന്‍ താരം ജിയലുയുലു ഡോണരുമക്ക്.




