ആര്‍സിസിയിലെ രക്തകോശങ്ങളുടെ വിലവര്‍ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (RCC) രക്തകോശങ്ങളുടെ വില വര്‍ദ്ധിപ്പിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാലാഴ്ചയ്ക്കകം വില വര്‍ധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ സി സി ഡയറക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

2019 ല്‍ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ല്‍ ഇത് 1700 രൂപയായി വര്‍ധിപ്പിച്ചു. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രക്തബാങ്കില്‍ ഇതിന്റെ വില 600 രൂപയാണ്. ജനറല്‍ ആശുപത്രിയില്‍ സൗജന്യമാണെന്നും പരാതിയില്‍ പറയുന്നു.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറും പൊതുപ്രവര്‍ത്തകനായ ജോസ് വൈ ദാസും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

Share news
error: Content is protected !!
Scroll to Top