തിരുവനന്തപുരം:പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. കുറച്ച് കാലമായി തിരുവനന്തപുരം പേയാടാണ് താമസം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊല്ലത്തേക്ക് കൊണ്ടുപോകും.
ജനപ്രിയ സീരിയലുകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിവയുടെ സംവിധായകനാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



