കോട്ടയം: പൊന്‍കുന്നം കൊപ്രാക്കളം ജംഗ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്.
തിടനാട് മഞ്ഞാങ്കല്‍ തുണ്ടിയില്‍ ആനന്ദ് , പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണു മരിച്ചത്. 3 പേരും തല്‍ക്ഷണം മരിച്ചു.
അഞ്ച് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തോടെയാണു സംഭവം. പൊന്‍കുന്നത്തുനിന്നു കൂരാലി ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോയില്‍ എതിരെവന്ന ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇളങ്ങുളം സ്വദേശിയുടേതാണു ജീപ്പ്. മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


