കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ അപകടം. മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനില്‍കുമാറിന്റെ മകനും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുമായ എസ്. മന്‍വിത്ത്(15) ആണ് മരിച്ചത്.
ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധുരിലേക്കുള്ള സുപ്രീം ബസില്‍ പോവുകയായിരുന്നു മന്‍വിത്ത്. വൈകുന്നേരമായതിനാല്‍ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടെ, കറന്തക്കാട് വെച്ച് വിദ്യാര്‍ഥിയുടെ തല റോഡരികിലെ വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്തം വാര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മന്‍വിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


