Section

malabari-logo-mobile

റെയില്‍വേ ട്രാക്കിന്റെ പരിസരത്തുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം; ദേവധാറില്‍ ബോധവത്കരണ ക്ലാസ്സും റാലിയും സംഘടിപ്പിച്ചു

HIGHLIGHTS : Sensitization of school children in the vicinity of railway tracks; An awareness class and rally was organized at Devdhar

താനൂര്‍: റെയില്‍വേ ട്രാക്കിന് പരിസരത്തുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദേവധാര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്‍ എസ് എസ്, എസ് പി സി, ജെ ആര്‍ സി, സ്‌കൗട്ട് ആന്റ് ഗൈഡ് അണിനിരന്നു.

sameeksha-malabarinews

ബോധവത്കരണ ക്ലാസ്സ് താനാളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റെയില്‍വേ പോലീസ് എസ് ഐ പി ജംഷീദ് അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ഫാത്തിമ ബീവി, കെ വി ലൈജു, ഷബ്ന ആഷിക്, ആര്‍ പി എഫ് ഷൊര്‍ണൂര്‍ സി ഐ സി ടി ക്ലാര വല്‍സ, ആര്‍ പി എഫ് എസ് ഐ കെ എം സുനില്‍കുമാര്‍, താനൂര്‍ എസ് ഐ കൃഷ്ണദാസ്, സ്‌കൂള്‍ പ്രധാനധ്യാപിക പി ബിന്ദു, ബാലകൃഷ്ണന്‍ ചുള്ളിയത്ത്, കരീം കെ പുരം, മുജീബ് താനാളൂര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!