തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനില്‍ രാധാകൃഷ്ണന്‍ (54 ) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശാന്തികവാടത്തില്‍ നടക്കും.
അനില്‍ രാധാകൃഷ്ണന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണനെന്നും അദ്ദേഹത്തിന്റെ വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




