ആശുപത്രി നിര്‍മ്മിക്കാന്‍ അഞ്ചു കോടി നല്‍കി സാദിയോ മാനെ

ദാകാര്‍: സെനഗല്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ അഭിമാനമാണ് ഫുട്‌ബോള്‍താരം സാദിയോ മാനെ. വന്നവഴി മറക്കാത്ത ലിവര്‍
പൂളിന്റെ സൂപ്പര്‍ താരം ആശുപത്രി നിര്‍മ്മിക്കാനായി നല്‍കിയത് അഞ്ചു കോടി രൂപയാണ്. സ്വ്ന്തം നാടായ ബാംബാലിയിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മ്മിക്കുക..

ഇതുമായി ബന്ധപ്പെട്ട് സെനഗല്‍ പ്രസിഡന്റ് മാക്കി സാലുമായി ഈ മാസത്തിന്റെ തുടക്കത്തില്‍ സാദിയോ മാനെ കൂടിക്കാഴ്ച നടത്തിയിരുന്നു.

സികൂള്‍, പള്ളി, സ്റ്റേഡിയം എന്നിവയെല്ലാം നിര്‍മ്മിച്ചൂുനല്‍കി നേരത്തെ തന്നെ മാനെ സെനഗലിന്റെ പ്രയ പുത്രനായിരുന്നു. സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം മാനെയുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഒരു ഗ്രാമത്തെ സ്ഥിരവരുമാനം നല്‍കി ദത്തെടുക്കുകയും ചെയ്തു. ഒപ്പം തുണി, ചെരുപ്പ്, ഭക്ഷണം, ഫുട്‌ബോള്‍, ബൂട്ടുകള്‍ എന്നിവയെല്ലാം മാനെ സെനഗലിലെ ദരിദ്ര വീടുകളില്‍ എത്തിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top