അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി;എ കെ ആന്റണി

കൊച്ചി: മകന്‍ അനില്‍ കെ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണി. അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അനിലിന്റേത് ആപത്കരമായ തീരുമാനമാണെന്നും അവസാന ശ്വാസംവരെ താന്‍ ബിജെപിയുടെ തെറ്റായ വിനാശകരമായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും മരിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും അദേഹം പറഞ്ഞു. മകന്റെ കാര്യത്തില്‍ ഇനി ഒരു ചോദ്യവും ഉത്തരവും ഇല്ലാ എന്ന് പറഞ്ഞുകൊണ്ട് വാര്‍ത്താസമ്മേളനം എ കെ ആന്റണി അവസാനിപ്പിച്ചത്.

ഏറെ വികാരഭരതനായാണ് അദേഹം സംസാരിച്ചത്. നെഹറു കുടുംബത്തിനോടുള്ള തന്റെ കൂറും വാര്‍ത്താസമ്മേളനത്തില്‍ എ കെ ആന്റണി പ്രകടിപ്പിച്ചു. കെപിസിസി ആസ്ഥാനത്തെത്തിയാണ് എ കെ ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്.

Share news
error: Content is protected !!
Scroll to Top