പരപ്പനങ്ങാടി: ജില്ലാതല ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അമേച്വര്‍ അത് ലറ്റിക്‌സില്‍ പങ്കെടുക്കുന്നതിനും മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സബ്ജൂനിയര്‍ , ജൂനിയര്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ കീഴില്‍ പങ്കെടുക്കുന്നതിനുമായാണ് അത് ലറ്റിക്‌സ്, ഫുട്ബാള്‍ ടീമുകളെ തെരഞ്ഞെടുക്കുന്നത്.
അത് ലറ്റിക്‌സില്‍ 14 – വയസ്സിനും 20 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 21-09-2021(ചൊവ്വ) രാവിലെ 7.30 നും ഫുട്ബാള്‍ ടീമില്‍ ജനന തിയ്യതി 2005- 06 നും, 2007 – 08 നും ജനിച്ചവര്‍ക്ക്(ആണ്‍കുട്ടികള്‍ക്കും / പെണ്‍കുട്ടികള്‍ക്കും ) വൈകീട്ട് 3 മണിക്കും പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. താത്പര്യമുളള കുട്ടികള്‍ രക്ഷിതാക്കളുമായി കിറ്റ് സഹിതം ഗ്രൗണ്ടില്‍ എത്തിച്ചേരുക. തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കുക.
ഉണ്ണികൃഷ്ണന്‍.കെ:- 94463 82264, ഉനൈസ് :- 7592965101:




