
വീഡിയോ കാണാന്‍
തിരൂര്‍: തിരുനാവായ ഭാരതപ്പുഴയില്‍നിന്നും തിരൂര്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മണല്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന 12 തോണികള്‍ പിടിച്ചെടുത്തു. തിരൂര്‍ സിഐ ജിജോ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാണ് തോണികള്‍ പിടിച്ചെടുത്തുത്തത്. പിടിച്ചെടുത്ത ഈ തോണികള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി.
പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജലീല്‍ കറുത്തേടത്ത് ,സിവില്‍ പോലീസ് ഓഫീസര്‍മാരായ ദില്‍ജിത്ത്. ഷെറിന്‍. ധനീഷ്. മുഹമ്മദ് കുട്ടി, ആര്‍ആര്‍എഫ്, എംഎസ്പി.എന്നിവിടങ്ങളിലെ ഉദ്യഗസ്ഥരുള്‍പ്പെട്ട സംഘമാണ് മണല്‍ കടത്താന്‍ ഉപയോഗിക്കുന്ന തോണികള്‍ പിടികൂടിയത് .
വരുംദിവസങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് തിരൂര്‍ പോലീസ് സി ഐ അറിയിച്ചു.




