Section

malabari-logo-mobile

തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന; ലോറികളില്‍ കടത്തിയ 14.70 ലക്ഷം പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : Selection Squad Verification; 14.70 lakh smuggled in lorries seized, four people in custody

ചെന്നൈ: ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത പണം തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ കോഴിപ്പാലത്ത് നടന്ന പരിശോധനയില്‍ 14.70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത തുക പിടിച്ചത്.

കേരളത്തില്‍നിന്നും കര്‍ണാടകത്തിലേയ്ക്ക് പോയ ലോറികളില്‍നിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി അനധികൃതമായി ഇത്തരത്തില്‍ പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.

sameeksha-malabarinews

നേരത്തെയും തെരഞ്ഞെടുപ്പിനിടെ നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ അനധികൃതമായി കടതത്തിയ പണം പിടികൂടിയിരുന്നു. പിടികൂടിയ തുക ആര്‍ഡിഒ സെന്തില്‍കുമാറിന് ഉദ്യോഗസ്ഥര്‍ കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!