തിരുവനന്തപുരം: ഓപ്പറേഷന്‍ സ്റ്റണ്ട് പരിശോധനയില്‍ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും നാലു പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലിസും മോട്ടര്‍ വാഹനവകുപ്പും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയെത്തുടര്‍ന്നാണു നടപടി. ആകെ 32 ഇരുചക്രവാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. ഇതില്‍ കോടതി നടപടികളും ആരംഭിച്ചു. വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ സ്റ്റണ്ട് എന്ന പേരില്‍ സംയുക്ത പരിശോധന നടത്തിയത്.
ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സമൂഹമാധ്യമങ്ങളില്‍ പരിശോധന നടത്തിയാണു കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശപ്രകാരം എഡിജിപി എം.ആര്‍.അജിത് കുമാര്‍, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിലെയും മോട്ടര്‍ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




