ശീതള്‍ ശ്യാമിനെ അപമാനിച്ച് ഇറക്കിവിട്ട ലോഡ്ജ് ഉടമ അറസ്റ്റില്‍

കോഴിക്കോട്: ശീതള്‍ ശ്യാമിനെ അപമാനിച്ച് ലോഡ്ജില്‍ നിന്ന് ഇറക്കിവിട്ട ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് ശീതളിനെ അപമാനിച്ചത്.

പേരാമ്പ്ര മൊകേരി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായാരുന്നു ശീതള്‍. നിങ്ങളെ പോലുള്ളവര്‍ക്ക് റൂം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ലോഡ്ജിന്റെ ഉടമസ്ഥന്‍ അപമാനിച്ചതെന്ന് ശീതള്‍ വ്യക്തമാക്കി.  ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് ലോഡ്ജ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles