ശബരിമയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കല്‍ പ്രായോഗികമല്ല;ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ക്യൂ അനുവദിക്കുക എന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അതെസമയം ശബരിമലയിലും നിലയ്ക്കലും സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക താമസ സ്ഥലങ്ങളും ടോയ്‌ലെറ്റ് സൗകര്യവും ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി.

നവംബറില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടന കാലത്ത് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ വാഗ്ദനം ചെയ്തതായും അദേഹം പ്രതികരിച്ചു. ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അദേഹം വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ വനിത പോലീസുകാരെയും സന്നിധാനത്ത് വിന്യസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ഒരു ദേശീയ ദിനപത്രത്തോട് പ്രതികരിക്കവെയാണ് ദേവസ്വം പ്രസിഡന്റ് ഇക്കാര്യങ്ങള്‍ വിലയിരുത്തിയത്.

Related Articles