സെക്രട്ടറിയേറ്റ് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല: അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

തീപിടുത്തം നടന്ന സ്ഥലത്തു നിന്നും കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട് എന്നാല്‍ ഇവ തീ പിടുത്തതിന് കാരണമായോ എന്ന് കണ്ടെത്തിയിട്ടില്ല.

ഫാന്‍ ഉരുകാനുണ്ടായ കാരണം എന്തെന്നുള്ളതിന് വിവിധ പരിശോധനകള്‍ക്ക് ശേഷവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കുവേണ്ടി ബെംഗളൂരുവിലേയോ ദില്ലിയിലെയോ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്നാണ് സൂചന.

സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ ഫോറന്‍സിക് വ്യക്തമാക്കിയിരുന്നു. കത്തിയത് ഫയലുകള്‍ മാത്രമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്.

അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

 

Share news
error: Content is protected !!
Scroll to Top