മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ സി. മോയിന്‍കുട്ടി(77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദേഹം ചികിത്സയിലായിരുന്നു.

മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടിണ്ട്. 1996 ല്‍ കൊടുവള്ളിയില്‍ നിന്നും 2001-2006, 2011-16 കാലത്ത് തിരുവമ്പാടി മണ്ഡലത്തില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ്‌ലില്‍.

പിതാവ്: പരേതനായ പി.സി അഹമ്മദ് കുട്ടി ഹാജി. മാതാവ്: കുഞ്ഞിമാച്ച. ഭാര്യ: പരേതയായ കദീജ. മക്കള്‍: അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍: എംപി മുസ്തഫ(അരീക്കോട്), എന്‍ സി അലി(നരിക്കുനി),യു സി ആയിഷ. സഹോദരങ്ങള്‍: പി സി അബ്ദുല്‍ ഹമീദ്(റിട്ട. ഇ എസ് ഐ കമീഷണര്‍), പി സി ഉമ്മര്‍ കുട്ടി(ഗ്ലാസ് ഹൗസ് താമരശ്ശേരി), പി സി അബ്ദുല്‍ റഷീദ്(ആര്‍കിടെക്ട് കോഴിക്കോട്), അബ്ദുള്‍ നാസര്‍ ഓടങ്ങല്‍(വേവ്‌സ് സലൂണ്‍), ആയിശു നെരോത്ത്, റാബിയ മേപ്പയ്യൂര്‍, നസീമ പെരിന്തല്‍മണ്ണ.

Share news
error: Content is protected !!
Scroll to Top