പരപ്പനങ്ങാടി : ആധുനിക സജീകരണങ്ങളോടുകൂടിയ ജനസേവ മിഷന്‍ ഹോസ്പിറ്റല്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 8 ഞായറാഴ്ച അബ്ദുല്‍ റബ് എംഎല്‍ ഉദ്ഘാടനം ചെയ്തു. തീരദേശ നഗരമായ പരപ്പനങ്ങാടിക്ക് ആതുരസേവന രംഗത്ത് ജനസേവ മിഷന്‍ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം ഒരു മുതല്‍ക്കൂട്ട് ആകുമെന്നും അതോടൊപ്പം കോവിഡ് മഹാമാരിക്ക് എതിരെ സാധാരണ ജനങ്ങള്‍ക്ക് ഒപ്പംനിന്നു പ്രവര്‍ത്തിക്കാന്‍ ജനസേവ മിഷന്‍ ഹോസ്പിറ്റലിനു കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
എച്ച് ഹനീഫ ( വൈസ് ചെയര്‍മാന്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി), ശാഹുല്‍ ഹമീദ് (ജില്ലാ സെക്രട്ടറി, പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ), എംവി മുഹമ്മദാലി (പ്രസിഡന്റ്, മര്‍ച്ചെന്റ് അസോസിയേഷന്‍), താപ്പി അബ്ദുള്ള ഹാജി, ങഎം ഉസ്മാന്‍ (സ്റ്റാന്‍ഡിങ് കമ്മിറ്റി, ചെയര്‍മാന്‍), ജഗനിവാസന്‍, അബ്ദുസലാം. പി ഒ. ഡോ. ജിതേന്ദ്രന്‍,ഡോ. അബ്ദുറഹ്മാന്‍ അമ്പാടി, ഡോ. ശാക്കിര്‍. യുകെ തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ അര്‍പ്പിച്ചു.



