തേഞ്ഞിപ്പലം: കടന്നല്‍ കുത്തേറ്റ് ദമ്പതികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്. തേഞ്ഞിപ്പലം ചെനക്കലങ്ങാടിയില്‍ മേക്കേക്കാട്ട് ടി.ടി സൈതലവിക്കും ഭാര്യ സുബൈദക്കുമാണ് കുത്തേറ്റത്. വീടിനടുത്ത് വെച്ചാണ് ഇവര്‍ക്ക് നേരെ കടന്നലുകളുടെ കുത്തേറ്റത്.
ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന ആടുകള്‍ക്കും കുത്തേറ്റിട്ടുണ്ട്. ആട്ടിന്‍കൂടിന് സമീപമുള്ള മരത്തില്‍ കടന്നല്‍ കൂടുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ആടുകളുടെ കരച്ചില്‍ കേട്ട് ആട്ടിന്‍കൂടിനടുത്തേക്ക് എത്തിയതായിരുന്നു സുബൈദയും സൈതലവിയും.
കടന്നല്‍ ആക്രമണത്തില്‍ പരുക്കേറ്റ ദമ്പതികളെ ചേളാരിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



