ടൂറിസ്റ്റുകളെ വരവേല്‍ക്കാനൊരുങ്ങി കടലുണ്ടി-വള്ളിക്കുന്ന് ഇക്കോടൂറിസ്റ്റ് കേന്ദ്രങ്ങള്‍

Kadalundi-Vallikunnu Ecotourist Centers ready to welcome tourists

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •  

മലപ്പുറം: ജൈവ വൈവിധ്യം കൊണ്ടും ദേശാടന പക്ഷികള്‍ കൊണ്ടും പ്രകൃതി മനോഹരിതമായ കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ ഇക്കോടൂറിസറ്റ് കേന്ദ്രങ്ങള്‍ 10-11-2020 മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കൊണ്ടാണ് ടൂറിസ്റ്റ് തോണിയാത്രയും ഹോം സ്റ്റേകളും പുനരാരംഭിക്കുന്നത്.

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം,സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കണം,കൈകള്‍ സോപ്പ്/സാനിറ്റെസര്‍ ഉപയോഗിച്ച് അണുമുക്തമാക്കണം.
ഹോം സ്റ്റേയും,ടൂറിസത്തിന് ഉപയോഗിക്കുന്ന തോണിയും അതിലെ ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളും അണുമുക്തമാക്കണം. തോണിയിലെ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പകുതി യാത്രക്കാരെ വെച്ച് മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളൂ. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ പേരും കോണ്‍ടാക്ട് വിവരങ്ങളും നിര്‍ബന്ധമായും രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ കമ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസിലെ 0495 2471250 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •