ന്യൂസിലാന്റില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച്‌ ജസീന്ത

ന്യൂസിലാന്റിന്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാംവട്ടം വിജയമുറപ്പിപ്പ്‌ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ . കോവിഡ്‌ മഹാമാരിക്കിടെ നടന്ന തെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജസീന്ത എതിരാളിയായ വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയേക്കാള്‍ ഇരട്ടിയോളം വോട്ടുകള്‍ ലഭിച്ചുകഴിഞ്ഞുത

ജസീന്ത വന്‍ വിജയം നേടുമെന്നാണ്‌ അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

രാജ്യത്ത്‌ കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃപരമായ പങ്കുവഹിച്ചത്‌ ജസീന്തക്ക്‌ മികച്ച ജനപ്രീതി നേടാന്‍ കാരണമായി. രാജ്യത്ത്‌ കോവിഡിന്റെ സാമൂഹ്യവ്യാപനം പൂര്‍ണ്ണമായും തടയാന്‍ സാധിച്ചതും നേട്ടമായി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •