സെക്കന്‍ഡ് ഷോ; ഉടന്‍ പ്രദര്‍ശനം തുടങ്ങുന്നു

തിരുവനന്തപുരം : തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ പുനരാരംഭിക്കുന്നു. കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിയന്ത്രണം മാറ്റാന്‍ കോവിഡ് കോര്‍ കമ്മിറ്റി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.

പകല്‍ 12 മുതല്‍ രാത്രി 12 വരെയായിരിക്കും സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കുക. ഇപ്പോള്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ്.

തിയറ്റര്‍ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കന്‍ഡ് ഷോകളില്‍ നിന്നാണെന്നും ആ ഷോയ്ക്കു മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബര്‍ ഒഫ് കൊമേഴ്‌സ് ഉള്‍പ്പെടെ സിനിമാ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം അനുവദിച്ചു ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതു നടപ്പാക്കിയിരുന്നില്ല.

Share news
error: Content is protected !!
Scroll to Top