കാണാതായ വയോധികനായി പുഴയില്‍ തിരച്ചില്‍

HIGHLIGHTS : Search underway for missing elderly man in river

cite

വേങ്ങര:രാത്രിയില്‍ വീടുവിട്ടിറങ്ങി കാണാതായ വയോധികനായി തിരച്ചില്‍ തുടരുന്നു. ഇദ്ദേഹം ഉപയോഗിച്ചതെന്നു കരുതുന്ന വസ്ത്രങ്ങളും ചെരുപ്പും കുടയും പാലത്തില്‍ കണ്ടെത്തി. ഊരകം വെങ്കുളം സ്വദേശി പിലാക്കന്‍ സൈതലവി (63)യെയാണ് വ്യാഴം രാത്രിമുതല്‍ കാണാതായത്.

കാരാത്തോട്, കടലുണ്ടിപ്പുഴ തയ്യിലക്കടവ് പാലത്തില്‍ വെള്ളി രാവിലെ ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളും ചെരുപ്പും കുടയും കണ്ടെത്തി. തുടര്‍ന്ന് നാട്ടു കാരും അഗ്‌നിസുരക്ഷാസേനയും സ്‌കൂബാ ടീമും പുഴയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. പാലത്തിനു തെട്ടു താഴെ തന്നെയാണ് തിരച്ചില്‍ നടത്തിയത്. കുത്തൊഴുക്കും വെളിച്ചക്കുറവും കാരണം രാത്രി ഏഴോടെ തിരച്ചില്‍ നിര്‍ത്തിവച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!