മൂന്നിയൂര്‍ : തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകന്‍ മുഹമ്മദ് ഹാശിര്‍ (22) ആണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭ്യമായിട്ടുള്ള വിവരം. ഇന്നലെ വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വെച്ചാണ് സംഭവം.
കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിച്ച ഉടനെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തോട്ടിലേക്ക് തെറിച്ച് വീണതായാണ് വിവരം. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ തോട്ടില്‍ ഒരാള്‍ മുങ്ങുന്നത് കണ്ടതായാണ് കാര്‍ യാത്രക്കാര്‍ പറയുന്നത്. റോഡില്‍ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ഇന്നലെ രാത്രി 12 മണി വരെ തിരച്ചില്‍ നടത്തി നിര്‍ത്തിവച്ചിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




