താനൂര്‍: ഫോറക്ക് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി ചെറുതാഴത്ത് യൂസഫ് (47) ആണ് മരിച്ചത്. ഈ മാസം ആറാം തിയതിയാണ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
തുടര്‍ന്ന് ദിവസങ്ങളോളമായി തിരച്ചില്‍ നടത്തിവരുന്നതിനിടെ ഇന്ന് രാവിലെ 11.30 ഓടെ താനൂര്‍ ഉണ്ണിയാലുങ്ങല്‍ ഭാഗത്തുള്ള കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



