തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തംതിട്ട ഒഴികെയുള്ള പത്ത് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്.ചൊവ്വാഴ്ച്ച 5 ജില്ലകളിലും യെല്ലാം അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം ശക്തി പ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷ പശ്ചിമ ബംഗാള്‍ തീരത്തെത്തി തീവ്ര ന്യൂനമാര്‍ദ്ദമായേക്കുമെന്നും ഇതെതുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ട്. കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. അതെസമയം ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതുകൊണ്ട് മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.



