തമിഴ്‌നാട്ടില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു

A 10-year-old girl died after eating biryani from a hotel in Tamil Nadu

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ:തമിഴ്‌നാട്ടില്‍ തിരുവണ്ണാമലയില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ലക്ഷമി നഗര്‍ സ്വദേശി ആനന്ദിന്റെ മകന്‍ ലോഷിണിയാണ് മരിച്ചത്. കുടംബത്തോടൊപ്പമെത്തിയാണ് കുട്ടി ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുടുംബത്തിലെ മറ്റ് മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിതായാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഹോട്ടലില്‍ പരിശോധന നടത്തി. 15 കിലോയോളം കോഴിയിറച്ചി പിടിച്ചെടുക്കുകയും ഹോട്ടല്‍സീല്‍ ചെയ്യുകയും ചെയ്തു.

 

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •