Section

malabari-logo-mobile

നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

HIGHLIGHTS : കോയമ്പത്തൂര്‍: ചിന്നയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ഈ കാര്‍ ഓടിച്ച യുവാവിനെ...

കോയമ്പത്തൂര്‍: ചിന്നയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ഈ കാര്‍ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി തന്നയായ ഫൈസലിനെയാണ് പോലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ ആറാം തീയതി പുലര്‍ച്ചെയാണ് അവിനാശി റോഡില്‍ ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങി തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെ ഒരു എസ്‌യുവില്‍നിന്ന് സ്ത്രീയുടെ മൃതദേഹം റോഡിലേക്ക് തള്ളിയതാണെന്നാണ് പോലീസ് കരുതിയത്. അത്തരത്തിലാണ് മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.

sameeksha-malabarinews

പിന്നീട് പോലീസ് 12 കിലോമീറ്റര്‍ ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയത്.

ഫൈസല്‍ ഓടിച്ച കാര്‍ സ്ത്രീയെ ഇടിച്ചിട്ടതാണെന്നാണ് പോലീസ് കരുതുന്നത്. കാറില്‍ കുരുങ്ങിയ സ്ത്രീയുമായി കാര്‍ അല്പദൂരം മുന്നോട്ടുപോയി. ഇതിനിടെയാണ് മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാര്‍ നിര്‍ത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഓടിച്ച യുവാവിനെ പിടികൂടിയത്.

മരിച്ചത് ഒരു നാടോടി സ്ത്രീയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയത്ത അവസ്ഥയിലായി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് മരിച്ചത് നാടോടി സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്. നിലവില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായ യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!